Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഴ: വിസ്മയ കാഴ്ചകളൊരുക്കി സൗദി മരുഭൂമികൾ -ചിത്രങ്ങൾ കാണാം

ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് സൗദി മരുഭൂമികൾ പച്ചപ്പണിഞ്ഞ് മനോഹരിയായ കാഴ്ചകളാണ് എങ്ങും. നിരവധി സ്ഥലങ്ങളിൽ അരുവികളും ചെറു തടാകങ്ങളും രൂപപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലേക്ക് സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ ഒഴുക്കാണ്. മണൽ തിട്ടകൾ, താഴ് വരകൾ, പർവതങ്ങൾ എന്നിവ പച്ചയണിഞ്ഞ് നിൽക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനുള്ളത്.

 

 

പലയിടങ്ങളിലും പ്രഭാതങ്ങൾ കോട മഞ്ഞ് നിറഞ്ഞതാണ്. തബൂക്ക് മേഖലയിൽ മഞ്ഞ് വീഴ്ച കാണാനും ആസ്വദിക്കാനും തമ്പുകൾ കെട്ടി താമസിക്കാനുമായി സ്വദേശികളും വിദേശികളുമായി നിരവധി പേർ എത്തിച്ചേരുന്നു. 

 


അസീർ, അബഹ തുടങ്ങിയ തെക്കൻ മേഖലകളിൽ മരുഭൂമികളിൽ വ്യാപമായി പുല്ലുകളും ചെറു ചെടികളും മുളച്ചത് കൺകുളിർപ്പിക്കുന്ന കാഴ്ചയായി. പച്ചപുതച്ച മരുഭൂമികളിലേക്ക് മേയാനെത്തിയ ഒട്ടകങ്ങൾക്കും ആടുകൾക്കും സമൃദ്ധിയുടെ ദിനങ്ങളാണിപ്പോൾ. കർഷകരും ഇടയന്മാരും ആടുകളെ മേയാൻ വിട്ട് മരുഭൂമിയിൽ തമ്പടിച്ചു കഴിയുകയാണ് പലയിടത്തും.

 


ചെടികൾക്കൊപ്പം പൂക്കളും വിടരുന്നതിനാൽ മരുഭൂമിയിൽ തേനീച്ചക്കൂടുകൾ നിരത്തിയിട്ടുമുണ്ട് കർഷകർ. ഇവിടങ്ങളിൽ വളരുന്ന കാട്ടുപൂക്കൾ ഉയർന്ന ഗുണനിലവാരമുള്ള തേൻ ഉൽപാദനത്തിന് ഉത്തമമാണെന്നാണ് തേനിച്ച കർഷകർ പറയുന്നത്. 

 

 

ശക്തമായ മഴയെ തുടർന്ന് മദീന മുതൽ ഉനൈസ വരെ വാദി അൽറുമ്മ സജീവമായി. നദി ഒഴുകുന്നത് കാണാൻ ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 

 

 

ചെങ്കടലിന്റെ തീരത്തിന് സമാന്തരമായി തീരദേശ പാതയിൽ സഞ്ചാരികളുടെ ശീതകാല ക്യാമ്പുകളും ധാരാളമായി കാണാം. 

 

 

 

 

കർഷകർ മരുഭൂമിയിലൊരുക്കിയ തേനീച്ചക്കൂടുകൾ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സൗദി പ്രസ് ഏജൻസി പുറത്തുവിട്ട ചിത്രങ്ങൾ
 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Tags

Latest News