ന്യൂയോർക്ക്- മൂന്നു വർഷം മുമ്പ് വിവാഹിതരായ ഇന്ത്യൻ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞുണ്ടാകുന്നു. തെലുങ്ക് കുടുംബത്തിൽ പിറന്ന് ന്യൂദൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ നിന്നുള്ള അമിത് ഷായുമാണ് 2019-ൽ അമേരിക്കയിലെ ന്യൂ ജഴ്‌സിയിൽ വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. തങ്ങൾക്ക് കുഞ്ഞുണ്ടാകുന്നുവെന്ന വിവരമാണ് ഇരുവരും പുതുതായി പങ്കുവെച്ചത്. മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങൾ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയ എക്കൗണ്ടിലൂടെ പറഞ്ഞു. പൊതു സുഹൃത്തു വഴി 2015-ലാണ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്‌സിയിലെ ഒരു ബാറിൽ നടന്ന പിറന്നാൾ പരിപാടിയിൽ വെച്ച് കണ്ടുമുട്ടിയ തങ്ങൾ അന്നു രാത്രി മുതൽ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നൽകിയ ഒരഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്.
പ്രണയത്തിലായ ശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്നവരാണെങ്കിലും ഒരേ അഭിരുചികളും താൽപ്പര്യങ്ങളുമായിരുന്നു തങ്ങളെ കൂട്ടിയിണക്കിയതെന്നാണ് അമിത് അന്ന് പറഞ്ഞത്. 2019ൽ അങ്ങനെ ന്യൂജഴ്‌സിയിൽ വെച്ച് ഹിന്ദു ആചാര പ്രകാരം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കിടുന്ന ഇവർ ഈയടുത്താണ് കുഞ്ഞ് പിറക്കുന്ന കാര്യം അറിയിച്ചത്. എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന വലിയ ആഗ്രഹം തങ്ങൾക്കുമുണ്ടായിരുന്നുവെന്നും ഇതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവർഗ ദമ്പതികൾ ആയതിനാൽ, ഇതൊട്ടും എളുപ്പമായിരുന്നില്ല. തുടർന്നാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐ.വി.എഫ് ചികിൽസ നടത്തി. തുടർന്നാണ്, ഗർഭപാത്രം വാടകയ്‌ക്കെടുത്ത് ഇവർ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കൺമണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഇരുവരും അറിയിച്ചു.
ആറു വർഷം മുമ്പ് ഒരു പിറന്നാൾ പാർട്ടിയിൽ ആകസ്മികമായി ഇടിച്ചുകയറുന്നത് നമ്മുടെ എക്കാലത്തെയും ആത്മസുഹൃത്തിനെ കണ്ടെത്താനാണെന്നും ലോകത്തിനെതിരെ നിലകൊള്ളാനുള്ള ധൈര്യം ലഭിക്കുമെന്നും ഞങ്ങളുടെ വന്യമായ സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഇവിടെ ഞങ്ങൾ അച്ഛനാകാൻ ഒരുങ്ങുകയാണ്.
2023 മെയിൽ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമെന്നും ഇവർ ഇൻസ്റ്റയിൽ കുറിച്ചു.