Sorry, you need to enable JavaScript to visit this website.

ട്വിറ്ററില്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്, എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ സൈബര്‍ ലോകം

ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം നിരന്തരം വിവാദങ്ങളുമായെത്തുന്ന ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ഞെട്ടിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.  ഉടന്‍ തന്നെ കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്ന് അറിയിച്ചുകൊണ്ടാണ് ട്വിറ്റര്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും  ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്റ് ട്വീറ്റുകഴും വലത്തേക്കും ഇടത്തേക്കും എളുപ്പത്തില്‍ സൈ്വപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്‌കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക.
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്‌ക് പറഞ്ഞിരുന്നു.  ഇപ്പോള്‍ ഒരു ട്വീറ്റിന്റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വരുത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത്  നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീന്‍ഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്. ഇത് അവസാനിപ്പിച്ച് ട്വീറ്റുകളില്‍ ദൈര്‍ഘ്യമേറിയ ടെക്സ്റ്റ് ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. 44 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പുതിയ പരിഷ്‌കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മസ്‌കിന്റെ  പ്രഖ്യാപനത്തോട് സമിശ്ര പ്രതികരണങ്ങളാണുള്ളത്. ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നുണ്ട്.

 

Latest News