പുതുതായി എത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ 'ഹാപ്പനിങ് നൗ' എന്ന പേരില്‍ ട്വിറ്റര്‍ ആരംഭിച്ചു. പുതുതായി തുറക്കുന്നവര്‍ക്ക് സേവനം കൂടുതല്‍ ആകര്‍ഷകമാകുന്ന ഈ ഫീച്ചര്‍ എന്തെങ്കിലും വിഷയത്തെയോ സംഭവത്തെയോ കുറിച്ചുള്ള ട്വീറ്റുകളും മറ്റു വിശദാംശങ്ങളും പ്രത്യേകം എടുത്തു കാണിക്കുന്നു. തുടക്കത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ട്വീറ്റുകളും കളി വിവരങ്ങളും മാത്രമാണ് ഈ ഫീച്ചര്‍ വഴി ട്വിറ്റര്‍ ലഭ്യമാക്കുന്നത്. താമസിയാതെ വിനോദ പരിപാടികള്‍, ബ്രേക്കിങ് വാര്‍ത്തകള്‍ എന്നിവയും ഹാപ്പനിങ് നൗ മുഖേന ലഭിച്ചു തുടങ്ങും.
ട്വിറ്ററില്‍ ഇപ്പോഴുള്ള മൊമന്റ് എന്ന ഫീച്ചറിനോട് ഏറെ സാമ്യമുണ്ട് ഇതിന്. ഒരു സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ക്യൂറേറ്റ് ചെയ്യപ്പെട്ട തെരഞ്ഞെടുത്ത ട്വീറ്റുകള്‍ മാത്രമാണ് മൊമന്റ്‌സ് ഫീച്ചറില്‍ ലഭിക്കുന്നതെങ്കില്‍ ഹാപ്പനിങ് നൗ ഫീച്ചറില്‍, സംഭവങ്ങളേയും പരിപാടികളേയും കുറിച്ചുള്ള ട്വീറ്റുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു ടൈംലൈന്‍ തന്നെ തുറന്നു വരും. ചിത്രങ്ങളും വീഡിയോകളുമെല്ലാം ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമക്കിയ മൊമന്റ്‌സ് സ്‌നാപ്ചാറ്റിലേയും ഇന്‍സ്റ്റാഗ്രാമിലേയും സ്‌റ്റോറീസ് ഫീച്ചറിന്റെ ട്വിറ്റര്‍ പതിപ്പാണ്. പുതിയ ഹാപ്പനിങ് നൗവില്‍ ഇതൊന്നുമില്ല.
ട്വീറ്റര്‍ പുറത്തുവിട്ട ഡെമോയില്‍ യു.എസിലെ കായിക പരിപാടികളാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്.
മുകളില്‍ ചിത്ര സഹിതം കാണിക്കുന്ന പരിപാടികളില്‍ ടാപ് ചെയ്താല്‍ തെരഞ്ഞെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ഒരു ടൈംലൈനായി തുറക്കും. കളിയുടെ സ്‌കോര്‍, റിയല്‍് ടൈം ട്വീറ്റുകള്‍ തുടങ്ങി എല്ലാ ഇതില്‍ കാണാം.
മുകളില്‍ ചിത്ര സഹിതം കാണിക്കുന്ന പരിപാടികളില്‍ ടാപ് ചെയ്താല്‍ തെരഞ്ഞെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ഒരു ടൈംലൈനായി തുറക്കും. കളിയുടെ സ്‌കോര്‍, റിയല്‍് ടൈം ട്വീറ്റുകള്‍ തുടങ്ങി എല്ലാ ഇതില്‍ കാണാം.