നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്ററില്‍ മകളുടെ ഫോട്ടോ മാറിപ്പോയി. മകള്‍ ഇവാന്‍ക ട്രംപിനെ പുകഴ്ത്തി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ട്രംപ് ടാഗ് ചെയ്തത് ഇവാന്‍ക മാജിക് എന്ന പേരിലുള്ള മറ്റൊരു സ്ത്രീയെയാണ്. ഇവാന്‍ക ട്രംപ് ശ്രേഷ്ഠയായ സ്ത്രീയാണ്. മൗലികമായ സ്വഭാവസവിശേഷതകളുള്ള കൂലിന വനിത എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 35 കാരിയായ ഇവാന്‍കയുമായി സി.എന്‍.എന്‍ നടത്തിയ അഭിമുഖം പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശം.
ട്രംപിന് മകളെ മാറിപ്പോയതോടെ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഇംഗ്ലണ്ടിലെ ബ്രൈറ്റണില്‍നിന്നുള്ള ലേബര്‍ പാര്‍ട്ടി കൗണ്‍സിലറാണ് ഇവാന്‍ക മാജിക്. ട്രംപിന് മകളെ മാറിപ്പോയതോടെ ഇവാന്‍ക മാജിക് ലോകശ്രദ്ധനേടി.
ഒരു പാട് ഉത്തരവാദിത്തങ്ങള്‍ ഉള്ളയാളാണ് താങ്കളെന്നും ട്വീറ്റ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെന്നും ഇവാന്‍ക മാജിക്ക് റീട്വീറ്ററില്‍ ട്രംപിനെ ഉണര്‍ത്തി.