കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇതിന്റെ പ്രതിഫലനം സാമൂഹ്യ മാധ്യമങ്ങളിലും പ്രകടമായി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസ് എംപി ശശി തരൂരായിരുന്നു ഒന്നാമത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ തുടര്‍ച്ചയായ പരിഹാസങ്ങളും പ്രസംഗങ്ങളുമായി രാഹുല്‍ ഗാന്ധി വാര്‍ത്തകളിലിടം നേടിയതോടെ ട്വിറ്ററിലും അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരമായ ശശി തരൂരിനെ മറികടന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഒന്നാമനായത്. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ 6.77 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന് 6.7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ട്വിറ്ററില്‍ മാത്രമല്ല, ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നുവെന്ന് എഐസിസി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.