ജിസാന്‍- മാസം തോറുമുളള കോസുലേറ്റ് സേവനങ്ങള്‍ക്കായി ജിസാനിലെത്തിയ സംഘം ജയില്‍ സന്ദര്‍ശിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുലര്‍ ഓഫീസര്‍ പരാസ് മീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജിസാനിലെത്തിയത്.
ജിസാനിലെ സെന്‍ട്രല്‍ ജയിലും നാടുകടത്തല്‍ കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു.
ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തിലെ ആറു പേര്‍ക്ക് ഔട്ട് പാസ് നല്കി എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
ഒമ്പതു വര്‍ഷത്തോളമായി ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അത്താഉല്ല ഹകീമുല്ലയെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശിയും എഞ്ചിനിയറുമായ ആനന്ദ് കുമാറിന് ബുധനാഴ്ച നാട്ടില്‍ പോകാനുള്ള നടപടികള്‍ സ്വീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുഖദേവ് സിങ്ങിന് നാട്ടില്‍ പോകാനുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സി.സി.ഡബ്ല്യു അംഗമായ ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സയ്യിദ് ഖാശിഫ്, ഖാലിദ് പട്ല എന്നിവരും അനുഗമിച്ചു. ഡിപോര്റ്റേഷന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥാന് റായിദ് മുഹമ്മദുമായി സംഘം കൂടിക്കാഴ്ച നടത്തി. ഔട്ട് പാസ് നല്‍കിയവരുടെ യാത്രക്കു വേണ്ട നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് വൈസ് കോണ്‍സല്‍ അറിയിച്ചു.
ഹൃദയാഘാതം; മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി
ഖമീസ് മുഷൈത്ത്- വയനാട് മേപ്പാടി സ്വദേശി സൗദി അറേബ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സഫയര്‍ ഗല്ലിയില്‍ അസ്ഫാര്‍ ട്രാവല്‍സ് ജീവനക്കാരനായ വടുവഞ്ചാല്‍ കല്ല് വെട്ടികുഴി അബൂബക്കറിന്റേയും ഖദീജയുടേയും മകന് നൗഫല്‍(36) ആണ് മരിച്ചത്. നെഞ്ച് വേദനയേ തുടര്‍ന്ന് ഖമീസ് അല്‍ അഹ് ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്തും മക്കളായ ഇസ മഹ്റയും ഹന്‍സല്‍ റബ്ബാനും പത്ത് മാസമായി സന്ദര്‍ശക വിസയില്‍ ഖമീസിലുണ്ട്.
മൂന്ന് വര്‍ഷം മുന്‍പാണ് നൗഫല്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വന്നത്. അല്‍ അഹ് ലി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ മറവു ചെയ്യാനുള്ള ശ്രമങ്ങള്‍ ഖമീസില്‍ തന്നെയുള്ള ബന്ധു സലീം കല്പ്പറ്റയുടെയും മറ്റും നേത്യത്വത്തില്‍ നടന്നുവരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സൗഹൃദവലയം സൂക്ഷിക്കുന്ന നൗഫലിന്റെ വിയോഗം ഖമീസിലെ പ്രവാസി സമൂഹത്തിന് നൊമ്പരമായി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)