Sorry, you need to enable JavaScript to visit this website.

വാസുദേവ് സനല്‍ ചിത്രം അന്ധകാര ഷൂട്ടിംഗ് ആരംഭിച്ചു

പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര' ഷൂട്ടിംഗ് ആരംഭിച്ചു. ഹയ എന്ന സിനിമയാണ് വാസുദേവ് സനല്‍ ഒടുവിലായി സംവിധാനം ചെയ്തത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലെറാണ് 'അന്ധകാര' എന്നാണ് അണിയറ വൃത്തങ്ങളില്‍ നിന്നറിയുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗര്‍, മറീന മൈക്കല്‍,സുധീര്‍ കരമന, കെ ആര്‍ ഭരത് (ഹയ ) തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്.
ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാര നിര്‍മ്മിക്കുന്നത്.ഗോകുല രാമനാഥന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന്‍ മനോ വി നാരായണനാണ്.അരുണ്‍ തോമസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു,അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനര്‍  സണ്ണി തഴുത്തല,ആര്‍ട്ട്  ആര്‍ക്കന്‍ എസ് കര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജയശീലന്‍ സദാനന്ദന്‍,സ്റ്റില്‍സ്  ഫസല്‍ ഉള്‍ ഹക്ക്, മാര്‍ക്കറ്റിംഗ്  എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സല്‍ട്ടന്റ്  ജിനു അനില്‍കുമാര്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News