റിയാദ് - ഉത്തര സൗദിയിൽ നാളെ മുതൽ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യകളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതൽ അഞ്ചു ഡിഗ്രി വരെയായി കുറയും. റിയാദ്, അൽഖസീം പ്രവിശ്യകളിലേക്കും കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗത്തേക്കും അതിശൈത്യം വ്യാപിക്കും. ഇവിടങ്ങളിൽ താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പതു ഡിഗ്രി വരെയായി കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ന് ഉത്തര സൗദിയിലെ തുറൈഫിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഇവിടെ കുറഞ്ഞ താപനില മൂന്നു ഡിഗ്രിയായി കുറഞ്ഞിരുന്നു. തുറൈഫിലെ ഉയർന്ന താപനില ഏഴു ഡിഗ്രിയായിരുന്നു. സൗദിയിൽ ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജിസാനിലായിന്നു. ജിസാനിൽ ഏറ്റവും കുറഞ്ഞ താപനില 24 ഡിഗ്രിയും കൂടിയ താപനില 30 ഡിഗ്രിയുമായിരുന്നു.
മക്കയിൽ 18 ഉം മദീനയിൽ 12 ഉം റിയാദിൽ 12 ഉം ജിദ്ദയിൽ 20 ഉം ദമാമിൽ 13 ഉം അബഹയിൽ 8 ഉം തബൂക്കിൽ 8 ഉം ബുറൈദയിൽ 12 ഉം ഹായിലിൽ 7 ഉം അൽബാഹയിൽ 8 ഉം അറാറിൽ 4 ഉം സകാക്കയിൽ 6 ഉം നജ്‌റാനിൽ 12 ഉം ദവാദ്മിയിൽ 12 ഉം വാദിദവാസിറിൽ 13 ഉം ശറൂറയിൽ 14 ഉം തായിഫിൽ 12 ഉം ഖുൻഫുദയിൽ 20 ഉം യാമ്പുവിൽ 18 ഉം അൽഉലയിൽ 11 ഉം അൽഹസയിൽ 12 ഉം ഹഫർ അൽബാത്തിനിൽ 10 ഉം ബീശയിൽ 11 ഉം അൽവജിൽ 15 ഉം റഫ്ഹയിൽ 9 ഉം ഖുറയ്യാത്തിൽ 5 ഉം അൽഖർജിൽ 12 ഉം മജ്മയിൽ 11 ഉം ഡിഗ്രിയായിരുന്നു ഇന്നലെ കുറഞ്ഞ താപനില.
മക്കയിൽ 25 ഉം മദീനയിൽ 18 ഉം റിയാദിൽ 19 ഉം ജിദ്ദയിൽ 26 ഉം ദമാമിൽ 20 ഉം അബഹയിൽ 19 ഉം തബൂക്കിൽ 15 ഉം ബുറൈദയിൽ 19 ഉം ഹായിലിൽ 12 ഉം അൽബാഹയിൽ 19 ഉം അറാറിൽ 8 ഉം സകാക്കയിൽ 10 ഉം നജ്‌റാനിൽ 21 ഉം ദവാദ്മിയിൽ 19 ഉം വാദിദവാസിറിൽ 23 ഉം ശറൂറയിൽ 26 ഉം തായിഫിൽ 18 ഉം ഖുൻഫുദയിൽ 27 ഉം യാമ്പുവിൽ 24 ഉം അൽഉലയിൽ 17 ഉം അൽഹസയിൽ 19 ഉം ഹഫർ അൽബാത്തിനിൽ 17 ഉം ബീശയിൽ 22 ഉം അൽവജിൽ 23 ഉം റഫ്ഹയിൽ 16 ഉം ഖുറയ്യാത്തിൽ 9 ഉം അൽഖർജിൽ 19 ഉം മജ്മയിൽ 18 ഉം ഡിഗ്രിയായിരുന്നു ഇന്നലെ ഏറ്റവും കൂടിയ താപനിലയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.