പൂനെ- വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന് മര്‍ദനമേറ്റു. പൂനെയിലെ ഫര്‍സംഗിയിലാണ് സംഭവം. മര്‍ദനത്തിനിടെ മുറിവേറ്റ നാവില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. സുരേഷ് പോക് ലെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഗ്രൂപ്പ് അഡ്മിനായ കിരണ്‍ ഹര്‍പാലെയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഓം ഹൈറ്റ്‌സ് ഹൗസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍നിന്ന് ഇവരെ നീക്കിയതിലുള്ള വൈരാഗ്യമാണ് കാരണം. തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഗ്രൂപ്പില്‍നിന്ന് നീക്കിയിരുന്നതെന്ന് പോലീസില്‍ പരാതി നല്‍കിയ അഡ്മിന്റെ ഭാര്യ പ്രീതി കിരണ്‍ ഹര്‍പാലെ പറഞ്ഞു.
38 കാരിയായ പ്രീതിയാണ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റ്. ഇവരുടെ ഭര്‍ത്തവാണ് ഹൗസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്റെ കാരണം അന്വേഷിച്ച് പ്രതി സുരേഷ് സന്ദേശം അയച്ചിരുന്നുവെങ്കിലും പ്രസിഡന്റോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഫോണില്‍ വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു.
അനാവശ്യ സന്ദേശങ്ങള്‍ ഗ്രൂപ്പിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതാണെന്നാണ് പ്രസിഡന്റിന്റെ ഭര്‍ത്താവും അഡ്മിനുമായ കിരണ്‍ ഓഫീസിലെത്തിയ സംഘത്തെ അറിയിച്ചത്. ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നായിരുന്നു സംഘത്തിന്റെ ആക്രമണം. മുഖത്തേറ്റ ഇടിയിലാണ് കിരണിന്റെ നാവ് മുറിഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)