Sorry, you need to enable JavaScript to visit this website.

ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലെര്‍ തേര് ജനുവരി ആറിനു തിയേറ്ററില്‍

കൊച്ചി- ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റേയും  കഥയുമായി സംവിധായകന്‍ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന 'തേര്' ജനുവരി ആറിനു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഇന്ന് റിലീസ് ചെയ്തു. 

കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലെര്‍ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോബി പി. സാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ബാബു രാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടര്‍, സ്മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

തേരിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: തിരക്കഥ- ദിനില്‍ പി. കെ, ഛായാഗ്രഹണം- ടി. ഡി ശ്രീനിവാസന്‍, സംഗീത സംവിധാനം- യാക്‌സണ്‍, നേഹ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- തോമസ് പി. മാത്യു, എഡിറ്റര്‍- സംജിത് മുഹമ്മദ്, ആര്‍ട്ട്- പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കെ. തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, മേക്കപ്പ്- ആര്‍. ജി. വയനാടന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍- അനിരുദ്ധ് സന്തോഷ്, ഡിസൈന്‍സ്- മനു ഡാവിഞ്ചി, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.

Latest News