Sorry, you need to enable JavaScript to visit this website.

അല്‍ ബെയ്ക് കഴിക്കുന്ന റൊണാള്‍ഡോ; തമാശ ഫോട്ടോ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

റിയാദ്- അന്നസ്ര്‍ ക്ലബില്‍ ചേരുന്നതിന് സൗദി അറേബ്യന്‍ തലസ്ഥാനത്ത് എത്തിയ ലോക ഫുട്‌ബോളിലെ മിന്നും താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആവേശത്തോടെ വരവല്‍ക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ തമാശ ഫോട്ടോകളും വീഡിയോകളും ധാരാളം പ്രചരിക്കുന്നു.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരമായ റൊണാള്‍ഡോ റിയാദിലേക്ക് പുറപ്പെടുമ്പോള്‍ നല്‍കിയ കമിംഗ് സൂണ്‍ സന്ദേശവും റിയാദിലെത്തി താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനത്തില്‍വെച്ച് പറയുന്ന താങ്ക് യൂ വെരിമച്ച് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതോടൊപ്പമാണ് റൊണാള്‍ഡോക്ക് അനുവദിച്ച സൗദി തിരിച്ചറിയല്‍ കാര്‍ഡായ ഇഖാമയുടെ വ്യാജ ഫോട്ടോകള്‍ പ്രചരിച്ചത്. റൊണാള്‍ഡോ സൗദിയിലെത്തുന്നവര്‍ ഒഴിവാക്കാത്ത അല്‍ ബെയക് കഴിക്കുന്ന ഫോട്ടോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുടുംബസമേതമെത്തിയ റൊണാള്‍ഡോക്ക് ലഭിച്ചിരിക്കുന്ന ആര്‍ഭാട സൗകര്യങ്ങളെ കുറിച്ചും ഫോട്ടോകളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.
സൗദി പ്രൊഫഷണല്‍ ലീഗ് ഫുട്ബാളിലെ നിലവിലെ ജേതാക്കളായ അന്നസ്ര്‍ ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ട റൊണാള്‍ഡോ ചൊവ്വാഴ്ചയാണ് ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുക. റൊണാള്‍ഡൊ വരുന്നതിന് മുമ്പ് തന്നെ ആരംഭിച്ചിരുന്ന അന്നസ്ര്‍ ആരാധകരുടെ ആഘോഷം പാരമ്യതയിലെത്തിയിരിക്കയാണ്.  
റൊണാള്‍ഡോ തനിച്ചിരുന്ന് അല്‍ ബെയ്ക് കഴിക്കുന്ന തമാശ ഫോട്ടോക്ക് താഴെ തമാശ കലര്‍ന്ന നിരവിധ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ജോലിക്കായും ഫാമിലിയായും സൗദിയില്‍ എത്തിയ ശേഷം ആദ്യമായി അല്‍  ബെയ്ക് കഴിച്ച അനുഭവങ്ങളും ധാരാളം പേര്‍ പങ്കുവെക്കുന്നു.

 

Latest News