ഓര്‍ഡര്‍ ചെയത് ഫോണുകള്‍ തട്ടാന്‍ ശ്രമം, ബഹ്‌റൈനില്‍ യുവാവും കാമുകിയും ജയിലില്‍

മനാമ- ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയത് ഡെലിവറി ബോയിയില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബഹ് റൈനില്‍ യുവാവിനും കാമുകിക്കും ഒരു വര്‍ഷം ജയില്‍.
മൊബൈല്‍ ഫോണ്‍ ഡെലിവറിക്കാരനാണ് ഇവരുടെ കവര്‍ച്ചാ പദ്ധ്തി പരാജയപ്പെടുത്തുകയും യഥാസമയം പോലീസില്‍ അറിയിക്കുകയും ചെയ്തത്.
യുവാവിനും കാമുകിക്കും കേസില്‍ ബഹ്‌റൈന്‍ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
പ്രതികള്‍ ഒരു പ്രാദേശിക കടയിലാണ്  900 ബഹ്‌റൈന്‍ ദിനാര്‍ വിലയുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ഹോം ഡെലിവറി ആവശ്യപ്പെടുകയും ചെയ്തത്. ഡെലിവറി കഴിഞ്ഞ് പണം നല്‍കാമെന്നും ഇവര്‍ അറിയിച്ചു.
എന്നാല്‍, പണം നല്‍കാന്‍ വിസമ്മതിച്ച പ്രതികള്‍ ഫോണുകളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.  ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പ്രതികള്‍ വ്യാജ പേരുകള്‍ ഉപയോഗിച്ചതായും പിന്നീട് കണ്ടെത്തി.
ഫോണുകള്‍ ഡെലിവറി ചെയ്യാന്‍ പോകുമ്പോള്‍ തന്റെ കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നുവെന്ന് ഡെലിവറിക്കാരന്‍  പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു.
വാതിലില്‍ മുട്ടിയപ്പോള്‍ സ്ത്രീ ശബ്ദത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, ഒരു സ്ത്രീ പുറത്തിറങ്ങി ഫോണുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. പണം നല്‍കുന്നതിന് മുമ്പ് ഫോണുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പുതിയ ഫോണുകളായതിനാല്‍ ആദ്യം പണം നല്‍കണമെന്ന് ഡെലിവറി ബോയി പറഞ്ഞു. സുഹൃത്ത് ഓടിയെത്തിയാണ് പ്രതികള്‍ ഫോണുകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് അവരെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News