റിയാദ് - റിയാദ് ആസ്ഥാനമായി പ്രവര്‍ത്തുന്ന ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോംപാറ്റിംഗ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജി (ഇഅ്തിദാല്‍) യും ടെലിഗ്രാമും സഹകരിച്ച് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ടെലിഗ്രാമിലെ 6,824 ചാനലുകള്‍ അടച്ചുപൂട്ടി. ടെലലിഗ്രാമില്‍ നിന്ന് 1,50,21,951 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കവും ചെയ്തു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഇഅ്തിദാല്‍, ടെലിഗ്രാം പ്രതിനിധികള്‍ അടങ്ങിയ സംയുക്ത കര്‍മ സമിതി അല്‍ഖാഇദ, ഐ.എസ്, തഹ്‌രീര്‍ അല്‍ശാം എന്നീ മൂന്നു തീവ്രവാദ സംഘടനകളുടെ 84,94,035 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തു. 3,616 ചാനലുകള്‍ വഴിയാണ് ഇവ സംപ്രേക്ഷണം ചെയ്തിരുന്നത്.
ഏറ്റവും കൂടുതല്‍ തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തത് ഐ.എസിന്റെതാണ്. ഐ.എസിന്റെ 41,72,215 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തു. 2,654 ചാനലുകള്‍ വഴിയാണ് ഇവ സംപ്രേക്ഷണം ചെയ്തിരുന്നത്. 703 ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്തിരുന്ന തഹ്‌രീര്‍ അല്‍ശാമിന്റെ 36,96,483 ഉം 259 ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്തിരുന്ന അല്‍ഖാഇദയുടെ 6,25,337 ഉം തീവ്രവാദ ഉള്ളടക്കങ്ങള്‍ നാലാം പാദത്തില്‍ ടെലിഗ്രാമില്‍ നിന്ന് നീക്കം ചെയ്തു.
ഇഅ്തിദാലും ടെലിഗ്രാമും സഹകരിച്ച് കഴിഞ്ഞ കൊല്ലം ഫെബ്രുവരി മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള കാലത്ത് തഹ്‌രീര്‍ അല്‍ശാമിനു കീഴിലെ 1,676 ചാനലുകള്‍ അടച്ചുപൂട്ടുകയും 76,45,650 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കുകയും ഐ.എസിന്റെ 4,359 ചാനലുകള്‍ അടച്ചുപൂട്ടുകയും 54,58,027 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കുകയും അല്‍ഖാഇദയുടെ 789 ചാനലുകള്‍ അടച്ചുപൂട്ടുകയും 19,18,274 തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കുകയും ചെയ്തു.
പി.ഡി.എഫ്, വീഡിയോ ക്ലിപ്പിംഗുകള്‍, വോയ്‌സ് ക്ലിപ്പിംഗുകള്‍ അടക്കം വ്യത്യസ്ത മാധ്യമങ്ങളില്‍ അറബിയിലുള്ള തീവ്രവാദ ഉള്ളടക്കങ്ങളുള്ള ഫയലുകള്‍ നീക്കം ചെയ്യാന്‍ ഇഅ്തിദാലും ടെലിഗ്രാമും പരസ്പര സഹകരണത്തോടെയും ഏകോപനത്തോടെയും സംയുക്ത ശ്രമങ്ങള്‍ തുടരുകയാണ്. തീവ്രവാദത്തെയും ഭീകരവാദത്തെയും മഹത്വവല്‍ക്കരിക്കുന്ന അറബിയിലുള്ള ഉള്ളടങ്ങള്‍ ടെലിഗ്രാമില്‍ നിന്ന് നീക്കം ചെയ്യാനും ഇത്തരം ചാനലുകള്‍ അടച്ചുപൂട്ടാനും സംയുക്ത സഹകരണം സ്ഥാപിക്കാനുള്ള തീരുമാനം 2022 ഫെബ്രുവരി 21 ന് ആണ് ഇഅ്തിദാലും ടെലിഗ്രാമും പരസ്യപ്പെടുത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)