ന്യൂദല്‍ഹി-എല്ലാ മതപരിവര്‍ത്തനങ്ങളെയും നിയമവിരുദ്ധം എന്ന പറയാനാകില്ലെന്ന് സുപ്രീംകോടതി. ജില്ലാ ജഡ്ജിയുടെ അനുമതിയില്ലാതെ മിശ്ര വിവാഹം നടത്തിയ ദമ്പതികള്‍ക്കെതിരേ നടപടിയെടുക്കാത്ത ഹൈക്കോടതി നിലപാടിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കാമെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം നിരീക്ഷിച്ചത്. വിഷയം ഫെബ്രുവരി ഏഴിന് കേള്‍ക്കാമെന്നു വ്യക്തമാക്കിയ ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി നിരസിച്ചു.
വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയാണെന്നും കണ്ണടച്ച് നോക്കി നില്‍ക്കാനാകില്ലെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം നടത്തുന്ന മുതിര്‍ന്നവര്‍ക്കെതിരേ നടപടിയെടുക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഒരു മുതിര്‍ന്ന ഒരാള്‍ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏഴ് പരാതികളിന്‍മേലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിന് മറഉപടി നല്‍കാനായി മൂന്നാഴ്ച സമയവും അനുവദിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)