Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒഴുക്കില്‍ പെട്ട പ്രവാസിക്കു വേണ്ടി തിരച്ചില്‍

അല്‍ബാഹ - സൗദി അറേബ്യയിലെ അല്‍മഖ്‌വായില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വിദേശിക്കു വേണ്ടി മൂന്നാം ദിവസവും സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുന്നു. രണ്ടംഗ സംഘം സഞ്ചരിച്ച കാറാണ് മൂന്നു ദിവസം മുമ്പ് ഒഴുക്കില്‍ പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം നേരത്തെ  കണ്ടെത്തിയിരുന്നു. നാവാനിലെ അല്‍ഖര്‍ന്‍ അല്‍അഖ്ദര്‍ താഴ്‌വരയില്‍ രണ്ടാമനു വേണ്ടിയുള്ള തിരച്ചിലുകളില്‍ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അവധി

മദീന- സൗദി അറേബ്യയില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.
അല്‍ഖസീമിലും മദീന പ്രവിശ്യയില്‍ പെട്ട മഹ്ദുദ്ദഹബിലും നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലും സര്‍വകലാശാലക്കു കീഴിലെ കോളേജുകളിലും ശാഖകളിലും ഓണ്‍ലൈന്‍ രീതിയിലാണ് ക്ലാസുകള്‍ നടക്കുക.ജിദ്ദയിലും മക്കയിലും നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി പഠനം നടക്കുമെന്ന് ജിദ്ദ, മക്ക വിദ്യാഭ്യാസ വകുപ്പുകള്‍ അറിയിച്ചു. മക്കയിലും ജിദ്ദയിലും മറ്റു ചില പ്രവിശ്യകളിലും ഇന്നും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. , മദീന, ദവാദ്മി, ഖുവൈഇയ, അഫീഫ്, ലൈത്ത് വിദ്യാഭ്യാസ വകുപ്പുകളും നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും ശഖ്‌റാ യൂനിവേഴ്‌സിറ്റിയും ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കിളിരൂര്‍- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധയേറ്റത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിച്ചിരുന്നു. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. അതിനാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്നു രശ്മി. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്നാണ് ഡിസംബര്‍ 31ന് രശ്മി, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെതുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.

രശ്മിയുടെ ആന്തരീകാവയവങ്ങള്‍ക്ക് അണുബാധ രൂക്ഷമായതോടെ വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ തിങ്കളാഴ്ച രാവിലെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News