രൂപക്ക് റെക്കോർഡ് മൂല്യത്തകർച്ച സംഭവിച്ച വർഷമാണ് 2022. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. 2022 ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനമാണ് ഇടിഞ്ഞത്. റഷ്യ-ഉെക്രെൻ യുദ്ധവും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനയും ക്രൂഡ് ഓയിൽ വില വർധനയും രൂപക്ക് തിരിച്ചടിയായി. ഈ വർഷത്തെ അവസാന വ്യാപാര ദിനത്തിൽ രൂപ 82.71 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വർഷാരംഭം ഡോളറിന് മുന്നിൽ 74.15 ൽ നീങ്ങിയ രൂപയുടെ മൂല്യം ജനുവരിയിൽ 73.76 ലേയ്ക്ക് കരുത്ത് കാണിച്ചങ്കിലും ക്രൂഡ് ഓയിൽ 130 ഡോളറിലേക്ക് കത്തിക്കയറിയത് കണ്ട് നിക്ഷേപം തിരിച്ചു പിടിക്കാൻ വിദേശ ഫണ്ടുകൾ മത്സരിച്ചു. ഇതോടെ താളം തെറ്റിയ രൂപ ഒരു വേള 83.28 ലേയ്ക്ക് ഇടിഞ്ഞ ശേഷം 82.71 ലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആർ ബി ഐ കരുതൽ ശേഖരത്തിൽ നിന്നും പല ആവർത്തി ഡോളർ ഇറക്കിയാണ് രൂപയുടെ മുഖം മിനുക്കിയത്.
ഡോളർ സൂചിക 2015 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് നീങ്ങുമ്പോൾ യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 2021 ലെ 74.33 ൽ നിന്ന് 82.72 ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
റഷ്യ-ഉെക്രെൻ സംഘർഷം സൃഷ്ടിച്ച എണ്ണ വിലയിലെ മാറ്റങ്ങളുടെ ഇരയായിരുന്നു രൂപ. ഇത് സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി റെക്കോർഡ് നിലവാരത്തിലേക്ക് തള്ളിവിട്ടു. 2023 ലേക്ക് കടക്കുമ്പോൾ, ചരക്ക് വില ലഘൂകരിക്കുന്നതിൽ നിന്ന് ആശ്വാസം കണ്ടെത്തുമെന്നും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടരുമെന്നും വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.