വിവാഹ മോചനം വേണ്ടിവന്നാലുള്ള നടപടികളുടെ പൊല്ലാപ്പ് ഓര്‍ത്താണ് വിവാഹം വേണ്ടെന്നുവെച്ചതെന്ന് നടി ഐശ്വര്യ ലക്ഷ്മി.
കല്യാണം കഴിക്കണമെന്ന ഐഡിയ എനിക്കില്ല. വിവാഹത്തിന് ശേഷം, മുമ്പ് എന്ന കണ്‍സെപ്‌റ്റൊന്നും ഇതുവരെ എനിക്കില്ല. എനിക്കൊരു പാര്‍ട്ണര്‍ വേണം. പക്ഷേ അത് വിവാഹം കഴിച്ചിട്ട് മതി എന്ന കാഴ്ച്ചപ്പാടൊന്നുമില്ല-നടി അഭിമുഖത്തില്‍ പറഞ്ഞു.
നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം പിരിയുമ്പോഴുള്ള നിയമ നടപടികളോടും, കൗണ്‍സിലിങ്ങിനോടും എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് എനിക്ക് വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്തത്. ഇതിനെക്കുറിച്ച് ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്ക് ഞാന്‍ പറഞ്ഞത് വിശ്വസിക്കാനായിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കല്യാണത്തിന് ശേഷം സന്തോഷവും, സമാധാനവും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം. വിവാഹശേഷം ഭര്‍ത്താവിനും സമാധാനം കിട്ടില്ല എന്നും വരാം. അത്തരമൊരു സാഹചര്യത്തില്‍ രണ്ടു പേരും പിരിയണം. അതിനായി ഒരുപാട്‌നിയമനടപടികളുണ്ട്. എന്റെ ലൈഫില്‍ അത് വേണ്ട. അതുകൊണ്ടാണ് ക്യാമറക്ക് മുന്നില്‍ വന്ന് എനിക്ക് വിവാഹം വേണ്ട എന്ന് ഞാന്‍ വിളിച്ച് പറയുന്നത്- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ മനം കവരുകയാണ് നടി.