ദക്ഷിണ കന്നഡ- വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് രാജേഷ് പവിത്രനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യമാക്കുമെന്ന് പ്രതി വ്യവസായിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് സൂറത്ത്കല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാവൂരില്‍ താമസിക്കുന്ന വ്യവസായി സുരേഷ് പ്രതി രാജേഷ് പവിത്രനുമായി ബിസിനസ് പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പവിത്രന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയതോടെ സുരേഷ് പിന്മാറുകയായിരുന്നു.
ഇതോടെ പ്രകോപിതനായ പ്രതി ലാപ്‌ടോപ്പ് ബലമായി പിടിച്ചുവാങ്ങുകയും പണവും സ്വര്‍ണവും ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ കൈകാലുകള്‍ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ലാപ്‌ടോപ്പിലെ തന്റെ എല്ലാ സ്വകാര്യ വിവരങ്ങളും പൊതുസഞ്ചയത്തില്‍ നല്‍കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വ്യവസായി പറഞ്ഞു. തുടര്‍ന്ന് സുരേഷ് പോലീസില്‍ കേസെടുത്തു. സനിജ എന്ന ഡോക്ടര്‍ക്കെതിരെയും വ്യവസായിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)