ബുറൈദ - സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ പഴയ കാറുകള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെറിയ കാറുകളും ഫോർവീല്‍ കാറുകളും വില്‍പനക്കുണ്ട്. വെള്ളിയാഴ്ച ജുമുഅക്കു ശേഷം രണ്ടരക്ക് ബുറൈദയില്‍ ലേലം നടക്കും. കാറുകള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യവര്‍ധിത നികുതിയോ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
مزاد علني للسيارات الحكومية pic.twitter.com/JaGtDZNtlO
— علي الحمداوي (@alisaifeldin1) December 13, 2022