ന്യൂദല്‍ഹി-നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നോട്ട് നിരോധനം നടപ്പാക്കയതെന്ന ആരോപണങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2016 ഡിസംബര്‍ അഞ്ചിന് റിസര്‍ബാങ്ക് തന്നെയാണ് 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള ശുപാര്‍ശ നല്‍കിയതെന്നും സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ വീഴ്ച വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചു തന്നെയാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നും വ്യക്തമാക്കി.
നോട്ട് നിരോധനത്തിനുള്ള നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ 2016 ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുകയായിരുന്നു എന്നും ജയദീപ് ഗുപ്ത വ്യക്തമാക്കി.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
കറന്‍സി വിഷയങ്ങളില്‍ പരമാധികാരം റിസര്‍വ് ബാങ്കിനാണെന്ന പരാതിക്കാരുടെ വാദം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയത്. അതിനാല്‍ തന്നെ റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള അധികാരം ഒറ്റയ്ക്ക് നോക്കി കാണേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി.
കള്ളനോട്ടും ഭീകരവാദ ഫണ്ടിംഗും കള്ളപ്പണവും മഹാഭാരതത്തിലെ ജരാസന്ധനെപ്പോലെ നീചന്‍മാരാണെന്നാണ് അറ്റോര്‍ണി ജനറല്‍ വാദിച്ചത്. അതു കൊണ്ടു തന്നെ ഈ തിന്‍മകളെ പലതായി കീറിയെറിഞ്ഞാല്‍ മാത്രമേ നശിപ്പിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ കൂടിച്ചേര്‍ന്ന് വീണ്ടും വിപത്തായി മാറുമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
നോട്ടു നിരോധനം നടപ്പാക്കുന്നതിന് മുന്‍പായി വിശദമായ പഠനം നടത്തേണ്ടിയിരുന്നു എന്നാണ് പരാതിക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ദശാബ്ദങ്ങളായി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും കള്ളപ്പണവും ഭീകരവാദ ഫണ്ടിംഗും തടയാന്‍ ഉള്ള നപടികളെക്കുറിച്ചു ആലോചിച്ചും നടപടികളെടുത്തും വരികയായിരുന്നുവെന്നും എജി പറഞ്ഞു.