മഥുര- ഈദ്ഗാഹ് ഷാഹി മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ പോകുകയായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) നേതാവ് അറസ്റ്റില്‍. സംഘടനയുടെ മറ്റ് ഏഴ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഷാഹി മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തിരുന്നു.
ഹിന്ദു മഹാസഭയുടെ ആഗ്ര മേഖലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മയാണ് ഈദ്ഗാഹ് പള്ളിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായതെന്ന് സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡേ സിംഗ് പറഞ്ഞു.
മഹാസഭയുടെ പ്രസിഡന്റ് രാജശ്രീ ചൗധരിയും ട്രഷറര്‍ ദിനേശ് ശര്‍മ്മയും വീടുകളില്‍ തടങ്കലിലാക്കയവരില്‍ ഇല്ലെന്നും ഇരുവരെയും കുറിച്ച് പോലീസില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനില തകരാന്‍ അനുവദിക്കില്ലെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കുമെന്നും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും സംഘടന സമാനമായ ആഹ്വാനം നല്‍കിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം പരാജയപ്പെടുത്തുകയായിരുന്നു.