അഹമ്മദാബാദ്- നിര്‍ബന്ധിത മതപരിവര്‍ത്തനം ആത്യന്തികമായി രാജ്യസുരക്ഷയെ ബാധിക്കുമെന്ന സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണം ചൂണ്ടിക്കാട്ടി നിയമം കര്‍ക്കശമാക്കുന്നു. മതപരിവര്‍ത്തനം നടത്തുന്നതിനും അതില്‍ പങ്കെടുക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമം.
2003 ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തില്‍ സെക്ഷന്‍ അഞ്ചും മറ്റ് പ്രധാന വ്യവസ്ഥകളും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാന ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിശ്വാസം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശം ശരിവച്ചുകൊണ്ടായിരുന്നു ഇത്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
മതപരിവര്‍ത്തനം ഉള്‍പ്പെടുന്ന ചടങ്ങില്‍ നേരിട്ടോ പരോക്ഷമായോ പങ്കെടുക്കുന്ന യാല്‍ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് അനുമതിക്കായി അപേക്ഷിക്കണമെന്ന് വകുപ്പ് അഞ്ച് ആവശ്യപ്പെടുന്നു. വിശ്വാസം ഉപേക്ഷിച്ച വ്യക്തി ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം. വ്യവസ്ഥകളുടെ ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ.
2003ലെ ഗുജറാത്ത് നിയമം പ്രഥമദൃഷ്ട്യാ സാധാരണക്കാരന് മതാന്തരവിവാഹവും മതപരിവര്‍ത്തനവും കുറ്റകരമാകുമെന്ന ധാരണയാണ് നല്‍കിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് 2022 ഫെബ്രുവരി 14 ന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പിന്നീട് കേസ് എടുത്തിരുന്നില്ല.
നവംബര്‍ 14ന് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ ജസ്റ്റിസ് എം.ആര്‍.ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ചാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗുരുതരമായ പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്. ആത്യന്തികമായി സുരക്ഷയെ ബാധിച്ചേക്കാമെന്നും പറഞ്ഞിരുന്നു.