ജിദ്ദ- സൗദി അറേബ്യയിലെ ലൊക്കേഷനുകളെ കുറിച്ചും ജനങ്ങളുടെ സ്‌നേഹത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് നൂറുനാവ്.
റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം ആദരം ഏറ്റുവാങ്ങിയ അദ്ദേഹം ഡെഡ്‌ലൈനു നല്‍കിയ അഭിമുഖത്തില്‍ പുതിയ സിനിമകളെ കുറിച്ചും സൗദിയിലെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സംസാരിച്ചു.
സൗദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോമിലായിരുന്നു ഷാരൂഖ് ഖാന്റെ പുതിയ സിനിമയായ ഡങ്കിയുടെ ഷൂട്ടിംഗ്. ജിദ്ദയിലും ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഡോങ്കിയെ തന്നെയാണെന്നും ഇന്ത്യന്‍ ഭഷകളില്‍ ഡങ്കിയെന്നാണ് പറയുകയെന്നും ഷാരൂഖ് ഖാന്‍ വിശദീകരിച്ചു. ഡങ്കിക്കുപുറമെ, പത്താന്‍ സിനിമയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചലച്ചിത്രമേഖലയില്‍ തിയേറ്ററുകളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ല. ഒടുവില്‍ വിളി വരുമ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ കഥാണ് ഡങ്കി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇതൊരു വലിയ യാത്രാ ചിത്രമാണെന്നും ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലൂടെ കടന്നുപോയി ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ഡങ്കിയെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
സൗദയില്‍ വളരുന്ന സിനിമാ വ്യവസായം വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഡങ്കിയുടെ ഷൂട്ടിംഗിനായി മരുഭൂമയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിതന്നുവെന്നും മനോഹരമാണ് ഇവിടത്തെ ലൊക്കേഷനുകളെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണ മാത്രമേ മന്ത്രാലയവുമായി ബന്ധപ്പെടേണ്ടി വന്നുള്ളൂ. അവര്‍ വളരെ താല്‍പര്യത്തോടെയാണ് മറ്റുകാര്യങ്ങള്‍ നീക്കിയത്.സൗദിയും ഇന്ത്യയും തമ്മിലുള്ള മികച്ച സാംസ്‌കാരിക ബന്ധം എടുത്തു പറഞ്ഞ ഷാരൂഖ് ഖാന്‍ ബോളിവുഡ് സിനിമകളോടുള്ള സൗദികളുടെ സ്‌നേഹവും ചൂണ്ടിക്കാട്ടി.
നാല് വര്‍ഷത്തിന് ശേഷമുള്ള ഖാന്റെ ആദ്യ ചിത്രമായ പത്താന്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യും. ആക്ഷന്‍ രംഗത്തേക്കുള്ള നടന്റെ ആദ്യ ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതു കൂടിയാണ് ഈ സിനിമ.മക്കള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കാനുള്ള ആഗ്രഹമാണ് ഇടവേളയ്ക്ക് കാരണമെന്നും യു.കെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മാറിയ മകള്‍ വിളിക്കുമെന്ന് കരുതി എട്ട് മാസം കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന അവള്‍ വിളിക്കുമെന്ന് കരുതി ഞാന്‍ സിനിമകളൊന്നും ഒപ്പിട്ടിട്ടില്ല. ഒരു ദിവസം അവളെ അങ്ങോട്ട് വിളിച്ച് ഇനി ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങട്ടെ എന്നു ചോദിച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു അവളുടെ മറുചോദ്യം-ഷാരൂഖ് ഖാന്‍ പറഞ്ഞു.