ന്യൂദല്‍ഹി- സ്വന്തം മരണമാക്കാന്‍ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ടെലിവിഷന്‍ ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബധ്പുര ഗ്രാമത്തില്‍ താമസിക്കുന്ന പായല്‍, കാമുകന്‍ അജയ് താക്കൂര്‍ എന്നിവരാണ് പിടിയിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച പായല്‍ പങ്കാളിയായ അജയ് താക്കൂറിന്റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.
ആത്മഹത്യയാക്കി മാറ്റാന്‍ സ്വന്തം പേരില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവെക്കുകയും ചെയ്തിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റി ഏരിയയിലെ ഒരു മാളില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
കൊല്ലപ്പെട്ട യുവതിക്ക് പായലിന്റേതിനു സമാനമായ ശരീരപ്രകൃതമായിരുന്നു. ഇതിനാലാണ് കൊലപ്പെടുത്താന്‍ യുവതിയെ തെരഞ്ഞെടുത്തതെന്നും അജയ് ആണ് യുവതിയെ പായലിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. വീട്ടില്‍വെച്ച് കഴുത്ത് മുറിക്കുകയും ആസിഡും ചൂടുള്ള എണ്ണയും ഉപയോഗിച്ച് മുഖം വികൃതമാക്കുകയും ചെയ്തു.
പായലിന്റേതാണെന്ന് വിശ്വസിച്ച് കുടുംബം മൃതദേഹം ഏറ്റുവാങ്ങുകായും ചെയ്തു. ഇതിനു ശേഷമാണ് പായല്‍ കാമുകനോടൊപ്പം രക്ഷപ്പെട്ടത്. പായലിന്റെ വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ട യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പായലിനെയും അജയനെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ട ടിവി സീരിയല്‍ അനുസരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും ദാദ്രി പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
അന്വേഷണത്തിനിടയില്‍ പായലിന്റെ പിതാവ് ബന്ധുക്കള്‍ക്ക് പണം നല്‍കാനുണ്ടെന്ന് കണ്ടെത്തി.
വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളൊന്നും അവശേഷിക്കാത്തതിനാല്‍, പയലിന്റെ മാതാപിതാക്കള്‍ തൂങ്ങിമരിച്ചിരുന്നു.
മാതാപിതാക്കളുടെ ആത്മഹത്യക്കു പിന്നാലെയാണ് പായല്‍ സ്വന്തം വ്യജ മരണത്തിന് പദ്ധതിയിട്ടത്. പ്രതികളില്‍നിന്ന് ഒരു നാടന്‍ പിസ്റ്റള്‍ പോലീസ് കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.