മക്ക - ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ വിശുദ്ധ ഹറമിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചു. റെഡ്‌സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും സൗദിയില്‍ സിനിമാ ചിത്രീകരണത്തിനും എത്തിയ ഷാറൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയായിരുന്നു. ചലച്ചിത്ര വ്യവസായ മേഖലക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ കണക്കിലെടുത്ത് റെഡ്‌സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഷാറൂഖ് ഖാനെ വ്യാഴാഴ്ച രാത്രി ആദരിച്ചിരുന്നു.
ഷാറൂഖ് ഖാന്‍ മുഖ്യവേഷത്തിലെത്തുന്ന ഡങ്കി സിനിമയുടെ ചിത്രീകരണമാണ് സൗദിയില്‍ നടക്കുന്നത്. സിനിമാ ചിത്രീകരണത്തിന് മനോഹരമായ ലൊക്കേഷന്‍ അനുവദിച്ചതിനും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിനും സൗദിയില്‍ ലഭിച്ച ഊഷ്മളമായ ആതിഥേയത്വത്തിനും സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി പ്രകടിപ്പിക്കുന്നതായി ഷാറൂഖ് ഖാന്‍ പറഞ്ഞു. വിഖ്യാത സംവിധായകന്‍ രാജ്കുമാര്‍ ഹിരാനക്കൊപ്പമുള്ള ഷാറൂഖ് ഖാന്റെ ആദ്യ സിനിമയായ ഡന്‍കിന്‍ അടുത്ത വര്‍ഷം ഡിസംബര്‍ 22 ന് റിലീസ് ചെയ്യാനാണ് നീക്കം.
Bollywood superstar Shahrukh Khan performed Umrah in Mecca and fans went crazy. @iamsrk#ShahrukhKhan #AajNEWJDekhaKya pic.twitter.com/CJfjTC24dz
— NEWJ (@NEWJplus) December 2, 2022