ന്യൂദല്‍ഹി-മലയാളം ദിനപത്രത്തില്‍ ലോട്ടറി വ്യാപാരിയെ മാഫിയ എന്നു വിശേഷിപ്പിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. അത്തരം പ്രയോഗങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ.എസ് ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ഹാജരാകണം എന്ന ഗാംഗ്‌ടോക് കോടതി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കാന്‍ വിസമ്മതിച്ച സിക്കിം ഹൈക്കോടതി നടപടിക്കെതിരേ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വാദത്തിനൊടുവില്‍ പത്രം മാപ്പ് പറയാന്‍ തയാറാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് തീര്‍പ്പാക്കുന്നതിന് പുറമേ വിശദീകരണം കൂടി നല്‍കാമെന്നും വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഉത്തരവില്‍ മാപ്പ് പറയാന്‍ തയാറാണെന്ന പത്രത്തിന്റെ നിലപാട് ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, പത്രത്തിന്റെ ഒന്നാം പേജില്‍ മാപ്പ് പ്രസിദ്ധീകരിക്കണണെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നാളെയാരിക്കല്‍ അവര്‍ കോടതി തങ്ങളോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു എന്ന് പറയില്ലേ എന്നും ചോദിച്ചു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
അതേസമയം, ഒരു മന്ത്രിയുടെ പരാമര്‍ശം വാര്‍ത്തയായി നല്‍കുക മാത്രമായിരുന്നു എന്ന് മാതൃഭൂമിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. മാത്രമല്ല, മാനേജിംഗ് ഡയറക്ടര്‍ക്കും മാനേജിംഗ് എഡിറ്റര്‍ക്കും, ജോയിന്റ് മാനേജി എഡിറ്റര്‍ക്കുമെതിരേ ഗാംഗോടോക്കിലും സിക്കിമിലും പരാതി നല്‍കിയത് കരുതിക്കൂട്ടിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനിടെ ആരാണ് ഈ സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് ജസ്റ്റീസ് കൗള്‍ ചോദിച്ചു. ലോട്ടറി വ്യവസായം നടത്തുന്ന ഒരു മാന്യനാണ് പുള്ളിക്കാരന്‍ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ആ മാന്യനെതിരേ 23 സിബിഐ കേസുകളുണ്ടെന്നു കൂടി കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് മാഫിയ എന്ന പ്രയോഗം അനുയോജ്യമല്ലെന്ന് ജസ്റ്റീസ് കൗള്‍ ചൂണ്ടിക്കാട്ടിയത്.
അനാവശ്യ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് കുഴപ്പമുണ്ടാക്കുന്നതെന്തിനാണ്. മാഫിയ എന്ന് വാക്ക് കൂട്ടിച്ചേര്‍ത്തില്ലായിരുന്നു എങ്കില്‍ പ്രസ്താവനയ്ക്കു കുഴപ്പമില്ലായിരുന്നു എന്നും ജസ്റ്റിസ് പറഞ്ഞു. അന്നത്തെ കേരള ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കിന്റെ പ്രസ്താവന അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ഇതിനെ എതിര്‍ത്ത സാന്റിയാഗോ മാര്‍ട്ടിന്റെ അഭിഭാഷകന്‍ പത്രം മാഫിയ എന്ന വാക്ക് തലക്കെട്ട് ആയി തന്നെ കരുതിക്കൂട്ടി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി. തന്റെ കക്ഷി നിയമപ്രകാരമുള്ള വ്യവസായം ചെയ്യുന്ന ഒരാളാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോട്ടറി വ്യാപാരം ധാരാളമുണ്ട്. എന്നാല്‍ കേരളം സ്വന്തം നിലയ്ക്ക് ലോട്ടറി നടത്താന്‍ അനുവദിക്കുന്നു. അവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ലോട്ടറിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീണ്ടും ഡിസംബര്‍ ഒന്‍പതിനു വാദം കേള്‍ക്കും.