കൊച്ചി-ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം നിര്‍മിച്ച കേസില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.പി.സെയ്തലവിയുടേതാണ് ഉത്തരവ്. ജൂലൈയില്‍ വാദം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ വിധി പറയാന്‍ മാറ്റിവച്ച കേസിലാണ് കോടതി ഉത്തരവ്.
നേരത്തെ ത്വരിത അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ട ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍എസ്ജി െ്രെടബ്യൂണല്‍ പരിഗണിച്ചാല്‍ മതിയെന്നു വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ഹരജിക്കാരന്‍ കോടതിയെ ആക്ഷേപ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. കോടതിക്ക് നിയമോപദേശം നല്‍കുന്നതു ചട്ട വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരനായ ജി. ഗിരീഷ് ബാബുവിന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ബോള്‍ഗാട്ടി പാലസിനു സമീപം കായലില്‍നിന്നു 100 മീറ്റര്‍ മാത്രം വിട്ടു വീട് പണിതെന്നു കാണിച്ച് 2017 ഡിസംബറിലാണ് ഗിരീഷ് കുമാര്‍ പരാതി നല്‍കിയത്. പഴയ വീടു വാങ്ങി പൊളിച്ചശേഷം പുതിയ വീട് അതേ സ്ഥാനത്തു പണിയുകയായിരുന്നു. മുളവുകാട് പഞ്ചായത്തില്‍ 2010 മുതല്‍ ജോലി ചെയ്ത സെക്രട്ടറിമാരെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും ഹരജിയില്‍ പ്രതികളാക്കിയിരുന്നു.