Sorry, you need to enable JavaScript to visit this website.

മൊബൈൽ ഫോൺ റിപ്പയർ: 14 വിദേശികൾ പിടിയിൽ

റിയാദ് - മൊബൈൽ ഫോൺ റിപ്പയർ മേഖലയിൽ പ്രവർത്തിച്ച 14 വിദേശികളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പിടികൂടി. ഉത്തര റിയാദിൽ മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന വൻകിട വാണിജ്യ കേന്ദ്രത്തിലെ രഹസ്യ താവളത്തിലാണ് വിദേശികൾ മൊബൈൽ ഫോൺ റിപ്പയർ സ്ഥാപനം നടത്തിയിരുന്നത്. 
മന്ത്രാലയ സംഘം മൊബൈൽ ഫോൺ സൂഖിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിനുള്ളിൽ ചെറിയ ജനലുള്ളതായി ശ്രദ്ധയിൽ പെട്ടു. പരിശോധനയിൽ സ്ഥാപനത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന രഹസ്യ മൊബൈൽ ഫോൺ റിപ്പയർ കേന്ദ്രമാണതെന്ന് കണ്ടെത്തി. 14 വിദേശികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. റിപ്പയറിംഗിനായി ഉപയോക്താക്കളിൽനിന്ന് സ്വീകരിച്ച നിരവധി മൊബൈൽ ഫോണുകളും മൊബൈൽ ഫോൺ സ്‌പെയർപാർട്‌സിന്റെ വൻ ശേഖരം അടങ്ങിയ ഗോഡൗണും ഇവിടെ കണ്ടെത്തി. പിടിയിലായ വിദേശികളിൽ ഒരാൾ സ്ഥാപനത്തിൽ കാഷ്യറും മറ്റൊരാൾ സൂപ്പർവൈസറുമായിരുന്നെന്ന് മന്ത്രാലയത്തിന്റെ റിയാദ് ശാഖാ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഹ്മദ് അൽമുതവ്വ അറിയിച്ചു.
 

Latest News