റിയാദ്- മൊബൈൽ ഫോൺ മെയിന്റനൻസ് മേഖലയിൽ പ്രവർത്തിച്ച നാലു വിദേശികളെ ലേബർ ഓഫീസും സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി. ഉത്തര റിയാദിൽ മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രത്തിൽ മൊബൈൽ അറ്റകുറ്റപ്പണികൾ നടത്തുന്ന വിദേശികളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷൻ വഴി വിവരം ലഭിക്കുകയായിരുന്നു.