Sorry, you need to enable JavaScript to visit this website.

പെട്രോൾ ബങ്കുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ

റിയാദ് - പെട്രോൾ ബങ്കുകളിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 
ബങ്കുകളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുക, വാഹനം ഓഫ് ചെയ്യാതിരിക്കുക, പുകവലിക്കുക, സിഗരറ്റ് കുറ്റി വലിച്ചെറിയുക എന്നീ നിയമ ലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്കാണ് പിഴ ചുമത്തുക. 
പെട്രോൾ ബങ്കുകളിൽ സുരക്ഷാ വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കാതിരിക്കുന്നത് എല്ലാവരുടെയും സുരക്ഷയെ ബാധിക്കുമെന്ന് മദീന സിവിൽ ഡിഫൻസ് സുരക്ഷാ വിഭാഗം മേധാവി മേജർ സാമി അൽഹുജൈലി പറഞ്ഞു. സുരക്ഷാ വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കുന്നത് എല്ലാവരുടെയും സുരക്ഷക്ക് സഹായകമാകും. ഡ്രൈവർമാർക്ക് എളുപ്പത്തിൽ കാണാൻ പറ്റുന്ന നിലക്ക് സചിത്ര സഹിതം സുരക്ഷാ നിർദേശങ്ങൾ ബങ്കുകളിൽ പരസ്യപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
ബങ്കുകളിൽ സുരക്ഷാ വ്യവസ്ഥകളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. 
നിയമ ലംഘനത്തിന്റെ സ്വഭാവം, കരുതിക്കൂട്ടി നടത്തിയതാണോ, ആവർത്തിച്ച് നടത്തിയതാണോ എന്നീ കാര്യങ്ങൾ കണക്കിലെടുത്താണ് നിയമ ലംഘകർക്കുള്ള പിഴ നിശ്ചയിക്കുകയെന്നും മേജർ സാമി അൽഹുജൈലി പറഞ്ഞു. 
 

Tags

Latest News