ഇ-കൊമേഴസ് രംഗത്തെ അതികായരായ ആമസോണിന്റെ വെബ്‌സൈറ്റില്‍നിന്ന് അബദ്ധത്തില്‍ ഉപഭോക്താക്കളുടെ പേരുകളും ഇ മെയില്‍ വിലാസങ്ങളും ചോര്‍ന്നു. വെബ് സൈറ്റിലും സോഫ്റ്റ് വെയറിലും സംഭവിച്ച തകരാര്‍ എത്രമാത്രം ഉപഭോക്താക്കളെ ബാധിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രശ്‌നം പരിഹരിച്ചതായും ബാധിച്ച ഉപഭോക്താക്കളെ നേരിട്ട് അറിയിച്ചതായും ആമസോണ്‍ വക്താവ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആമസോണ്‍ കംപ്യൂട്ടറുകളെയോ വെബ് സൈറ്റിനെയോ ബാധിച്ചിട്ടില്ലെന്നും പാസ് വേഡുകള്‍ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു.
മുന്‍കരുതലെന്ന നിലയിലാണ് പേരുകളും ഇമെയിലുകളും വെബ്‌സൈറ്റ് വെളിപ്പെടുത്തിയ കാര്യം ബന്ധപ്പെട്ട ഉപഭോക്താക്കളെ അറിയിച്ചത്. ആമസോണില്‍നിന്ന് മെസേജുകള്‍ ലഭിച്ചതായി അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ അറിയിച്ചതായി ടെക്‌നോളജി വാര്‍ത്തകള്‍ നല്‍കുന്ന ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.