Sorry, you need to enable JavaScript to visit this website.

നോര്‍ക്ക കാര്‍ഡിന്  ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം- പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ്  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പ്രവാസികാര്യ വകുപ്പിന്റെ  സേവനങ്ങള്‍ ലഭിക്കുന്നതിന് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ഐഡന്റിറ്റി കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ആദ്യം പ്രവാസി കേരളീയ ഡാറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ റജിസ്റ്റര്‍ ചെയ്തവര്‍ക്കു യൂസര്‍ നെയിമും പാസ്വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് എന്‍ആര്‍കെ വെബ്‌സൈറ്റില്‍ പ്രവേശിച്ചു തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ നല്‍കാം. 

പ്രവാസികളെയും കേരളത്തില്‍ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡാറ്റാബേസിനു രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ ഡാറ്റാബേസ് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ    താമസിക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കു  തങ്ങളുടെ   വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യാം. സൈറ്റില്‍ മുഴുവന്‍ വിവരങ്ങളും മലയാളത്തില്‍തന്നെ ചേര്‍ത്തിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തയാറാക്കി വെച്ച ശേഷം പൂരിപ്പിച്ചു തുടങ്ങുക.

രജിസ്‌ട്രേഷന്‍ ഇങ്ങനെ:
 www.norkaroots.net വെബ്‌സൈറ്റില്‍ പ്രവേശിക്കുക.

ഹോം പേജില്‍ താഴെയായുള്ള പ്രവാസി ഡാറ്റാബേസില്‍ ക്ലിക്ക് ചെയ്യുക. മറ്റൊരു വിന്‍ഡോ തുറക്കും.

ഈ പേജിലെ വിവരങ്ങള്‍ വായിച്ചശേഷം ഏറ്റവും താഴെയായുള്ള റജിസ്റ്റര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ എല്ലാ പേജുകളും പൂര്‍ണമായും പൂരിപ്പിക്കുക.


അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന    മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയിലേക്കാണു ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുക.

പ്രാഥമിക വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു പൂര്‍ണവിവരങ്ങള്‍ നല്‍കാം. 
പ്രവാസി ഡാറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്കു പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാ ഫീസായ 300 രൂപ ഓണ്‍ലൈനായി നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം.

വിദേശത്തു തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന പാസ്‌പോര്‍ട്ടിലെ  ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം.


 

Latest News