ലോസ് ഏഞ്ചല്‍സ്-മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസി ഹോളിവുഡില്‍ റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കൈകോര്‍ത്തതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസില്‍ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ഇപ്പോള്‍ കൊറിയന്‍ ഭാഷയില്‍ ചിത്രം തയ്യാറായികൊണ്ടിരിക്കുകയാണെന്നും സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ അന്തിമമാക്കുകയാണെന്നും പനോരമ സ്റ്റുഡിയോസ് അറിയിച്ചു. 2013 ല്‍ റിലീസ് ചെയ്ത ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.