തിരുവനന്തപുരം - ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളത്തിൽ നടപ്പാവില്ല. മുൻ വർഷത്തേത് പോലെ ഇത്തവണയും കേന്ദ്ര നിർദേശം ഇവിടെ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് കേരള സർക്കാർ.
ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അഞ്ചാംവയസ്സിൽതന്നെ കുട്ടികൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രാപ്തരാവുകയാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുക. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയത്. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതും.
ഹയർ സെക്കൻഡറി തലത്തിൽ 4,14151 പേർ പ്ലസ് വണ്ണിലും 4,41213 പ്ലസ് ടുവിലും പരീക്ഷ എഴുതും. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിന് മൂല്യനിർണയം തുടങ്ങും. മെയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകളിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.