ന്യൂദല്‍ഹി- പല മേഖലകളിലും നിര്‍മിതബുദ്ധി ജോലി കളയുമെന്ന ആശങ്ക ശക്തമാണ്. അവരുടെ കൂട്ടത്തിലേക്ക് വീഡിയോഗ്രഫര്‍മാര്‍ക്കും എഡിറ്റര്‍മാരും കൂടി വരികയാണ്. ഇവരുടെയൊന്നും സഹായമില്ലാതെ തന്നെ അടിപൊളി വീഡിയോ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവരികയാണ് സോറ.
നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് എഴുതികൊടുത്താല്‍ മാത്രം മതി. സോറ വീഡിയോ നിര്‍മിച്ചു നല്‍കു.
നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടി പുറത്തിറക്കി തരംഗം സൃഷ്ട്ടിച്ച ഓപ്പണ്‍ എ.ഐയാണ് 'സോറ' എന്ന ടെക്സ്റ്റ് ടു വീഡിയോ മോഡലുമായി എത്തിയിരിക്കുന്നത്. എഴുതി നല്‍കുന്ന വാചകങ്ങള്‍ മനസിലാക്കി സോറ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നിര്‍മിച്ചു നല്‍കും.
ചാറ്റ് ജി.പി.ടി, ഡാല്‍-ഇ തുടങ്ങിയ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണ് സോറയും. ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍( ടെക്സ്റ്റ് പ്രോംപ്റ്റ് ) ഉപയോഗിച്ചാണ് വിഡിയോ സൃഷ്ടിക്കുന്നത്. നിശ്ചല ചിത്രങ്ങളില്‍ നിന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സോറക്ക് സൃഷ്ടിക്കാന്‍ സാധിക്കും.
അങ്ങനെ സൃഷ്ടിച്ച വീഡിയോ സാമ്പിളുകള്‍ ഓപ്പണ്‍ എ ഐ വെബ്/മൊബൈല്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെ എക്‌സ് അക്കൗണ്ടില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച 14 വിചിത്രമായ വിഡിയോകള്‍ കാണാം.
ഒരു പൂച്ച കാട്ടിലൂടെ നടക്കുന്ന വീഡിയോയാണ് ഇതിലൊന്ന്. വിചിത്രമായി എന്തെങ്കിലും നിങ്ങള്‍ ഇതില്‍ ശ്രദ്ധിച്ചോ? ഇതൊരു യഥാര്‍ത്ഥ പൂച്ചയല്ല. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് സോറ. പോരായ്മകളും ന്യൂനതകളും പരിഹരിച്ച് സോറ പുറത്തറിക്കുമെന്നാണ് ഓപ്പണ്‍ എ.ഐ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ചില ആര്‍ട്ടിസ്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും സോറ ലഭ്യമാക്കായിട്ടുണ്ട്. ഇവരില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് മികവുറ്റതാക്കിയ ശേഷം എല്ലാവര്‍ക്കും ലഭ്യമാക്കും.
പുതിയ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം റീലുകള്‍, ഫേസ് ബുക്ക് സ്‌റ്റോറികള്‍ എന്നിവ ഉണ്ടാക്കാനും പരസ്യ ചിത്രങ്ങള്‍ നിര്‍മിക്കാനും മറ്റും സഹായകമാകും. ഒരു മിനിറ്റ് വീഡിയോയില്‍ ഒന്നിലധികും ഷോട്ടുകള്‍ ഉള്‍പ്പെടുത്താനും നിരവധി കഥാപാത്രങ്ങളുള്ള സങ്കീര്‍ണ്ണമായ രംഗങ്ങള്‍ സൃഷ്ടിക്കാനും സോറക്ക് കഴിയും.
Prompt: “Animated scene features a close-up of a short fluffy monster kneeling beside a melting red candle. the art style is 3d and realistic, with a focus on lighting and texture. the mood of the painting is one of wonder and curiosity, as the monster gazes at the flame with… pic.twitter.com/aLMgJPI0y6
— OpenAI (@OpenAI) February 15, 2024
Prompt: “A stylish woman walks down a Tokyo street filled with warm glowing neon and animated city signage. she wears a black leather jacket, a long red dress, and black boots, and carries a black purse. she wears sunglasses and red lipstick. she walks confidently and casually.… pic.twitter.com/cjIdgYFaWq
— OpenAI (@OpenAI) February 15, 2024