ഭുവനേശ്വര്‍-ഒഡീഷയില്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 42കാരനെ കുത്തിക്കൊന്ന സുഹൃത്ത് അറസറ്റില്‍. യുവാവ് മരിച്ചതായി വ്യാജ വാര്‍ത്തി പ്രചരിപ്പിച്ചതിന്റെ ദേഷ്യത്തിലാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
റൂര്‍ക്കലയിലാണ് സംഭവം. ബ്രോക്കറായ നിഹാര്‍ രഞ്ജന്‍ ആചാര്യയാണ് മരിച്ചത്. 44 കാരനായ കേവല്‍ ആണ് അറസ്റ്റിലായത്. ആക്രമിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിനെ ചൊല്ലി നിഹാറുമായി കേവല്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)