Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആകാംക്ഷ, ഭയം, മികവ്; ഭ്രമയുഗമെത്തി

പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറില്‍ ക്ഷയിച്ചു തുടങ്ങിയ കൊടുമണ്‍ പോറ്റിയുടെ മനയാണ് ഭ്രമയുഗത്തിലെ പ്രധാന കഥാപാത്രം. ദുരൂഹതകള്‍ നിറഞ്ഞ ആ മനയിലേക്ക് കയറിപ്പോയവരാരും തിരികെ ഇറങ്ങിയിട്ടില്ല. മനയില്‍ ഒരു ഇല അനങ്ങിയാല്‍ പോലും അറിയുന്ന പോറ്റി പോലും ആ പടികള്‍ തിരിച്ചറിങ്ങിയിട്ടില്ല. 

അടിമ വ്യാപാരത്തില്‍ നിന്നും രക്ഷപ്പെട്ട് കാടും മലയും കടന്ന് പുഴ കടക്കാനെത്തിയ പാണന്മാരായ രണ്ട് അടിയാന്മാരിലൊരാള്‍ വഴി തെറ്റി മനയിലേക്കെത്തുകയാണ്. അവിടെ തുടങ്ങുന്നു മനയുടെ ചുരുളഴിയാത്ത രഹസ്യങ്ങളും കഥ. 

ചാത്തനെ സേവിച്ച് പോറ്റിയുടെ മനയില്‍ പോറ്റിയെ കൂടെയുണ്ടായിരുന്നത് അടുക്കളക്കാരന്‍ മാത്രമായിരുന്നു. അവിടേക്കാണ് പാണന്‍ തേവന്‍ വഴി തെറ്റിക്കയറിവരുന്നത്. 

നെഗറ്റീവ് കഥാപാത്രമായി ആടിത്തിമര്‍ക്കുന്ന മമ്മൂട്ടി, അഭിനയത്തിന്റെ അരനൂറ്റാണ്ട് അുഭവത്തിനു മുമ്പില്‍ പതറാതെ തകര്‍ത്താടുന്ന യുവതാരങ്ങളായ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും. ഇവരെ കൂടാതെ മണികണ്ഠന്‍ ആചാരിയുടെ കേളുവും അമല്‍ഡ ലിസിന്റെ യക്ഷിയും ഏതാനും ഭാഗത്ത് മാത്രമായി വന്നുപോകുന്നു. 

തികച്ചും വന്യമായ മനയില്‍ മൂന്നു പേര്‍ മാത്രമായി കഥ മുമ്പോട്ടു പോകുമ്പോള്‍ വിരസതയാണ് അനുഭവപ്പെടേണ്ടത്. വിരസതയുടെ പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ പകിടയാണ് നല്ല മാര്‍ഗ്ഗമെന്ന് ഇതിലെ രണ്ടു കഥാപാത്രങ്ങള്‍ രണ്ട് സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. വിരസതയല്ല, ഭ്രമിപ്പിക്കുകയാണ് ഈ സിനിമ നിര്‍വഹിക്കുന്ന കര്‍മം. 

നേരത്തെ ഭൂതകാലമെന്ന ഹൊറര്‍ ചിത്രം ചെയ്ത രാഹുല്‍ സദാശിവന്റെ മികവുറ്റ സംവിധാനം പ്രകടമാക്കിയ സിനിമയാണ് ഭ്രമയുഗം. അഭിനയത്തിന് പുറമേ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കല, സംഗീതം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി എല്ലാ മേഖലകളിലും മികവ് പ്രകടമാക്കിയിട്ടുണ്ട് ഭ്രമയുഗം. 

വളരെ പതുക്കെ തുടങ്ങുകയും അത്രയും പതുക്കെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ആദ്യ പകുതി. ഈ പകുതിയില്‍ ചലച്ചിത്രത്തിന്റെ ക്രാഫ്റ്റ് കണ്ടിരിക്കാനാവും. പക്ഷേ, രണ്ടാം പകുതിയിലാണ് കഥയിലേക്ക് മുഴുവന്‍ വെളിച്ചം വീശുന്ന ട്വിസ്റ്റ് പറയുന്നത്. അതോടെ സിനിമ മറ്റൊരു തലത്തിലേക്കാണ് ഉയരുന്നത്.  

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേര്‍ന്ന് ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് ഭ്രമയുഗം നിര്‍മിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്റ് വൈറ്റില്‍ അതിഗംഭീരമായി ആസ്വദിക്കാനാവും ഈ സിനിമ.
 

Latest News