മുംബൈ-90കളില്‍ ബോളിവുഡിലെ താരറാണിയായിരുന്നു കരിഷ്മ കപൂര്‍. ചെറുപ്രായത്തിലെത്തി തിരക്കുള്ള നായികയായി പേരെടുത്ത താരമാണ് . താരകുടുംബങ്ങളില്‍ നിന്നും ആണ്‍കുട്ടികള്‍ അഭിനയിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികള്‍ സിനിമയില്‍ കരിയര്‍ സൃഷ്ടിക്കുന്നത് തുടക്കമിട്ടത് കരിഷ്മയായിരുന്നു. ബോളിവുഡ് നടിയെന്ന നിലയില്‍ വന്‍ വിജയമാകാനും കരിഷ്മയ്ക്ക് സാധിച്ചിരുന്നു. കരിഷ്മ നേടിയ ഈ വിജയമാണ് അനുജത്തിയായ കരീന കപൂറിനും തുടര്‍ന്നെത്തിയ തലമുറയിലെ നായികമാര്‍ക്കും വഴി എളുപ്പമാക്കിയത്.
സിനിമയില്‍ വലിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചെങ്കിലും കരിഷ്മയുടെ വ്യക്തിജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. അഭിഷേക് ബച്ചനുമായുണ്ടായിരുന്ന പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമായിരുന്നു വേണ്ടെന്ന് വെക്കുന്നത്.
ഇതിനെല്ലാം ശേഷമായിരുന്നു ദല്‍ഹി സ്വദേശിയായ ബിസിനസുകാരന് സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം. 10 വര്‍ഷക്കാലം നീണ്ടുനിന്ന ഈ ദാമ്പത്യത്തില്‍ കാര്യമായ നല്ല ഓര്‍മകളൊന്നും തന്നെ കരിഷ്മയ്ക്ക് ഉണ്ടായിരുന്നില്ല. ബോളിവുഡ് കണ്ട എക്കാലത്തെയും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹമോചനം. അതിന് കാരണമായത് കോടതിയില്‍ ഭര്‍ത്താവായ സഞ്ജയിനെതിരെ കരിഷ്മ നടത്തിയെ വെളിപ്പെടുത്തലുകളായിരുന്നു. സഞ്ജയ് നിരന്തരം തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് കരിഷ്മ കോടതിയില്‍ ആരോപിച്ചു, കൂടാതെ സഞ്ജയുടെ അമ്മയില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായും കരിഷ്മ പറഞ്ഞു. ഹണിമൂണിനിടെ പോലും തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും ഹണിമൂണ്‍ സമയത്ത് തന്റെ സുഹൃത്തുക്കളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവായ സഞ്ജയ് നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞതായും കരിഷ്മ വെളിപ്പെടുത്തി. ഭര്തൃമാതാവില് നിന്നും ക്രൂരമായ പീഡനമാണ് നടിക്ക് ലഭിച്ചത്. കരിഷ്മയെ വിവാഹം ചെയ്യും മുന്‍പ് സഞ്ജയ് മറ്റൊര് വിവാഹം ചെയ്തിരുന്നു. താനുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ തന്നെ മുന്‍ ഭാര്യയുമായി സഞ്ജയ് അടുപ്പം കാത്തു സൂക്ഷിച്ചെന്നും ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും കരിഷ്മ വെളിപ്പെടുത്തി.
2003ല്‍ സഞ്ജയുമായി ആരംഭിച്ച ദാമ്പത്യബന്ധത്തിന് 2012ല്‍ അവസാനമായെങ്കിലും വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹബന്ധത്തിലേയ്ക്ക് പോകാന്‍ കരിഷ്മ തയ്യാറായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരം അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. ടി വി ഷോകളിലും വിധി കര്‍ത്താവായും താരം സാന്നിധ്യം അറിയിച്ചിരുന്നു.