Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദിൽ പൂജാ മണി സ്ഥാപിക്കണം; പുതിയ ആവശ്യവുമായി ഹരജിക്കാർ

ലഖ്‌നൗ - വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ പൂജ ആരംഭിച്ചതിന് പിന്നാലെ, പൂജാ മണി ഉൾപ്പെടെയുള്ള പൂജാ സാമഗ്രികൾ സ്ഥാപിക്കാൻ അനുമതി തേടി ഹരജിക്കാരായ ഹിന്ദുസ്ത്രീകൾ രംഗത്ത്. പള്ളിയിൽ പൂജാ മണി സ്ഥാപിക്കാൻ അനുമതി നല്കണമെന്നാവശ്യപ്പെട്ട് ഇവർ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്കി. 

Read More

 കോടതി വിധിയെ തുടർന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജ തുടങ്ങിയ ഗ്യാൻ വാപി പള്ളിയുടെ തെക്കേ അറയിൽ 11 കിലോ തൂക്കമുള്ള മണി സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. മണിയുമായാണ് ഇവർ കോടതിയിലെത്തിയത്. പൂജ നടക്കുന്ന സ്ഥലത്ത് മണി സ്ഥാപിക്കാൻ എത്രയും വേഗം അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആരതി നടക്കുമ്പോൾ ശരിയായ സാമഗ്രികൾ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി ഹരജിക്കാരുടെ അഭിഭാഷകൻ സുധീർ ത്രിപാഠി പറഞ്ഞു. മുസ്‌ലിംകൾ ആരാധന നിർവഹിച്ചുവരുന്ന പള്ളിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൂജാമാണി സ്ഥാപിക്കാനായി ഹരജിക്കാർ കോടതിയെ സമീപിച്ചത്.

Latest News