കൊച്ചി-കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 'ഗ്ലാമര്‍' വീഡിയോയുടെ പിന്നാമ്പുറം വിശദീകരിച്ച് നടി ചൈത്ര പ്രവീണ്‍. എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചൈത്ര അണിഞ്ഞ സാരിയായിരുന്നു വിവാദത്തിനു കാരണം. ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുവെന്നും ഗ്‌ളാമര്‍ രൂപത്തില്‍ പൊതുഇടത്തത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും വിമര്‍ശനം ഉയര്‍ന്നു.
കറുത്ത നെറ്റ് സാരിക്ക് സ്‌കിന്‍ കളര്‍ ബ്ലൗസാണ് ചൈത്ര അണിഞ്ഞിരുന്നത്. എന്നാല്‍, നഗ്‌നത പ്രദര്ശിപ്പിച്ചാണ് നടി എത്തിയെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം.
വൈറലാകാന്‍ വേണ്ടി മനഃപൂര്‍വം ധരിച്ചതല്ല ആ വേഷമെന്നും അമ്മയുടെ സാരിയും ബ്ലൗസുമാണ് അതെന്നും ചൈത്ര പറയുന്നു. കോഴിക്കോടിനെ ഏറെ സ്‌നേഹിക്കുന്ന തന്നെ കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന കമന്റുകള്‍ ഏറെ വേദനിപ്പിച്ചുവെന്നും ചൈത്ര പറഞ്ഞു.
ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്ന് കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. 'കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്' എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്- ചൈത്ര പറയുന്നു.
വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം
VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി
ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം
ഭാര്യയും മക്കളുമെത്തിയത് മൂന്ന് ദിവസം മുമ്പ്; നൊമ്പരമായി കണ്ണൂര്‍ സ്വദേശിയുടെ മരണം