Sorry, you need to enable JavaScript to visit this website.

മോഡിയെ കണ്ടാല്‍ എന്തു ചോദിക്കും? വൈറലായി സിമ്പുവിന്റെ മറുപടി-video

പ്രധാനമന്ത്രി നരേന്ദ3 മോഡിയെ ഇപ്പോള്‍ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് തമിഴ് നടന്‍ സിമ്പു നല്‍കിയ മറുപടി ശ്രദ്ധേയമായി.
 
ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍ എന്നായിരിക്കും മോഡിയോട് ചോദിക്കുകയെന്നാണ് സിമ്പു നല്‍കിയ മറുപടി.
കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെയാണ് സിമ്പുവിന്റെ മറുപടി വീണ്ടും ചര്‍ച്ച യായത്.
 
നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് സിമ്പു നേരത്തെ ഗാനം ആലപിച്ചിരുന്നു. 'ഡിമൊണെടൈസേഷന്‍ ആന്തം' എന്ന പേരിലാണ് ഗാനം വിവാദമായിരുന്നത്. നോട്ട് നിരോധനം പെട്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കില്‍ നിരോധിച്ച നോട്ട് മാറ്റിയെടുക്കാനുള്ള നീണ്ട ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാമാണ് പാട്ടില്‍ ദൃശ്യവത്കരിച്ചത്.
 

Latest News