Sorry, you need to enable JavaScript to visit this website.

സിനിമയ്ക്ക് വിട നല്‍കി പൂര്‍ണ്ണമായും രാഷ്ടീയത്തിലേക്ക് ഇറങ്ങാന്‍ തമിഴ് സൂപ്പര്‍താരം ദളപതി വിജയ്

ചെന്നൈ - സിനിമയ്ക്ക് വിട നല്‍കി പൂര്‍ണ്ണമായും രാഷ്ടീയത്തിവലേക്ക് ഇറങ്ങാന്‍ തമിഴ് സൂപ്പര്‍താരം ദളപതി വിജയ്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ്  സിനിമാ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്.  
തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി  വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമാക്കുന്നത്. അതേ സമയം പൂര്‍ണ്ണ രാഷ്ട്രീയക്കാരനായാല്‍ തമിഴകത്തെ നിലവില്‍ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് സംബന്ധിച്ച് ചൂടറിയ ചര്‍ച്ചയാണ് ഇപ്പോള്‍ തമിഴകത്ത് നടക്കുന്നത്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ  ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 
ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നത്.  തന്റെ  പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ്  പറയുന്നത്. ഇതിന് ശേഷം പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും അദ്ദഹം പറയുന്നു.

 

Latest News