Sorry, you need to enable JavaScript to visit this website.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല; വാലിബന്‍ കളക് ഷന്‍ കുത്തനെ ഇടിഞ്ഞു

കൊച്ചി-മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ വന്‍ പരാജയത്തിലേക്ക്. മോശം റിവ്യൂകളുടെ പശ്ചാത്തലത്തില്‍ കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നില്ല.
റിലീസ് ചെയ്ത് അഞ്ചാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ആദ്യ ദിനത്തേക്കാള്‍ 90 ശതമാനമാണ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ കുറവ്. വന്‍ മുതല്‍ മുടക്കില്‍ തിയറ്ററുകളിലെത്തിയ വാലിബന്‍ ബോക്‌സ്ഓഫീസ് പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് ചലച്ചിത്ര രംഗത്ത് ഉയരുന്ന അഭിപ്രായം.
ട്രാക്കേഴ്‌സായ സാക്‌നിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനമായ ഇന്നലെ വെറും 65 ലക്ഷം മാത്രമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നേടിയത്. റിലീസ് ദിവസം 5.65 കോടിയായിരുന്നു ബോക്‌സ് ഓഫീസ് കളക്ഷന്‍.
ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഇതുവരെ 11.45 കോടിയായി. ആഗോളാടിസ്ഥാനത്തില്‍ 21.75 കോടിയായെന്നും പറയുന്നു. അതേസമയം 50 കോടി രുപയോളമാണ് ചിത്രത്തിന്റെ ചെലവ്.
ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തിയതോടെ വാലിബന്റെ രണ്ടാം ഭാഗവും പ്രതിസന്ധിയിലാണ്. ആദ്യ ഭാഗം ബോക്‌സ്ഓഫീസില്‍ വിജയിച്ചാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ എന്നാണ് റിലീസിനു മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

 

Latest News