അബഹ - യൂനിവേഴ്സിറ്റി വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെടുകയും അഞ്ചു വിദ്യാർഥിനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അൽസർഖിൽ നിന്ന് തത്ലീത്തിലെ ബീശ യൂനിവേഴ്സിറ്റി ശാഖയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർഥിനികൾ സഞ്ചരിച്ച സാപ്റ്റ്കോ ബസ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകൾ നൽകിയും പരിക്കേറ്റ വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് നീക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)