Sorry, you need to enable JavaScript to visit this website.

സൗദി ഓഹരി വിപണിയിൽ വൻ തകർച്ച, 34 ബില്യണ്‍ റിയാല്‍ നഷ്ടം

റിയാദ്- സൗദി സ്റ്റോക്ക് മാർക്കറ്റ് സൂചിക (ടി.എ.എസ്.ഐ)  ഉയർച്ചക്കു ശേഷം ഇന്നലെ വൻ തകർച്ച നേരിട്ടു. എങ്കിലും സൂചിക തുടർച്ചയായി എഴാമതും 12000ൽ തന്നെ നിലനിൽക്കുകയാണ്. ലാഭം പ്രതീക്ഷിച്ച്   ഷെയറുകൾ കൂട്ടത്തോടെ വിൽപന നടത്തിയതാണ് ഇന്നലത്തെ വിലയിടിവിനു കാരണം. 
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത  231 കമ്പനികളിൽ 97 കമ്പനികളുടെ ഓഹരി മൂല്യം വർധിക്കുകയും  14 കമ്പനികളുടെ ഓഹരികൾ സ്ഥിരത കൈവരിക്കുകയും ചെയ്തപ്പോൾ 120 കമ്പനികളുടെ ഓഹരികൾ വിലയിടിവോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 34 ബില്യൺ (0.31%) നഷ്ടത്തോടെ ഓഹരികൾ 10.97 ട്രില്യൺ റിയാലിലേക്ക് താഴുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Tags

Latest News