റിയാദ്- അല്‍ഉലാ റോയല്‍ അതോറിറ്റി സിഇഒ ആയി അബീര്‍ അല്‍അഖ്ല്‍ ചുമതലയേറ്റു. മുന്‍ സിഇഒ അംറ് ബിന്‍ സാലിഹ് അബ്ദുറഹ്മാന്‍ അല്‍മദനി അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. 2017 മുതല്‍ അല്‍ഉല റോയല്‍ അതോറിയില്‍ പ്രവര്‍ത്തിക്കുകയാണ് അബീര്‍. അല്‍ഉലാ റോയല്‍ അതോറിറ്റി സ്ട്രാറ്റജിക് ഡെലിവറി ഹെഡ്, സാബ് ബാങ്ക് ഐടി മാനേജര്‍, പിഡബ്ലിയുസി കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി നേടിയ ഇവര്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലീഡര്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.