Sorry, you need to enable JavaScript to visit this website.

പ്രകൃതിവിരുദ്ധ ബന്ധത്തിന് നിർബന്ധം; ഭാര്യ ജനനേന്ദ്രിയം കടിച്ചു മുറിച്ചു, യുവാവ് ഗുരതരനിലയില്‍

ലഖ്‌നൗ- പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധം പിടിച്ച് ശല്യം ചെയ്യുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 34 കാരന്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. യുവതിക്കെതിരെ കേസെടുത്ത് അന്വേഷിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജനനേന്ദ്രിയം പല്ലുകൊണ്ട് കടിച്ചു മുറിച്ചതിനാല്‍ ചോരയൊലുക്കുന്ന നിലയിലാണ് രാമു നിഷാദ് എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത്. രാത്രി പ്രകൃതിവിരുദ്ധ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ആദ്യം പ്രദേശത്തെ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില ഗുരുതരമായതിനാല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയിരിക്കയാണ്.
യുവതിക്കെതിരെ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളുമെന്ന് കേസ് അന്വേഷിക്കുന്ന സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ അനൂപ് സിംഗ് പറഞ്ഞു.

 

Latest News