Sorry, you need to enable JavaScript to visit this website.

ബന്ദി ഇടപാടിന് ഉപാധികള്‍ ആവര്‍ത്തിച്ച് ഹമാസ്; യുദ്ധം പൂര്‍ണമായി നിര്‍ത്തണം

പാരീസ്- ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഗാസയിലെ ഇസ്രായില്‍ ആക്രമണം പൂര്‍ണമായും നിര്‍ത്തണമെന്നും എല്ലാ അധിനിവേശ സേനകളെയും പിന്‍വലിക്കണമെന്നും  ഹമാസ് ആവര്‍ത്തിച്ചു.
ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സമ്മതിക്കുന്നതിനെ ആശ്രയിച്ചിരിക്കും പാരീസ് യോഗത്തിന്റെ വിജയമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒക്‌ടോബര്‍ 7 ന് തട്ടിക്കൊണ്ടുപോയതിനു ശേഷം ഗാസയില്‍ പാര്‍പ്പിച്ചിരിക്കുന്ന 132 ബന്ദികളില്‍  എല്ലാവരെയുമോ അല്ലെങ്കില്‍ ചിലരെയെങ്കിലുമോ ഹമാസ് മോചിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രായില്‍ ജയിലുകളിലുള്ള ആയിരക്കണക്കിന് ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
105 ബന്ദികളെ വിട്ടയച്ച നവംബറിലെ ഉടമ്പടിയുടെ തുടര്‍ കരാറില്‍ ഒപ്പുവെക്കണമെങ്കില്‍   ആക്രമണം അവസാനിപ്പിക്കാനും ഗാസയില്‍ നിന്ന് പിന്മാറാനും ഇസ്രായില്‍ സമ്മതിക്കണമെന്ന്  മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധമുള്ള ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. .
കരാറിന് ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവ അംഗീകാരം നല്‍കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ്  രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ രൂപരേഖകള്‍ ചര്‍ച്ച ചെയ്തിരുനനു. മൊസാദ് രഹസ്യാന്വേഷണ ഏജന്‍സി മേധാവി, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമാല്‍ എന്നിവരുമായാണ് സി.ഐ.എ ഡയരക്ടര്‍ ചര്‍ച്ച നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News