വാഷിംഗ്ടണ്‍-അമേരിക്കന്‍ പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് സാങ്കേതിക ലോകത്തിന്റെയും അധികൃതരുടേയും കണ്ണുതുറപ്പിച്ചു. ഭയാനകമെന്നാണ് യു.എസ് അധികൃതരും സാങ്കേതിക ഭീമന്മാരും ഒരു പോലെ വിശേഷിപ്പിക്കുന്നത്. ഡീപ് ഫേക്ക് വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ടെയ്‌ലറുടെ അശ്ലീല ചിത്രങ്ങളാണ് പോണ്‍ സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നത്.
ഇത് ഞെട്ടിക്കുന്ന സംഭവമാണെന്നും യു.എസ് കോണ്‍ഗ്രസ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന് പിയറി പ്രതികരിച്ചു. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍
വളരെ വേഗം നടപടി ആവശ്യമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ നദെല്ല പ്രതികരിച്ചു.സാങ്കേതികവിദ്യയ്ക്ക് ചുറ്റും നമ്മള്‍ സ്ഥാപിക്കേണ്ട സംരക്ഷണ സംവിധാനങ്ങള്‍ സുപ്രധാനമാണ്. സാങ്കേതിക വിദ്യ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നിയമവും നിയമ നിര്‍വ്വഹണവും സാങ്കേതിക പ്ലാറ്റ്‌ഫോമുകളും യോജിച്ച് മുന്നോട്ടു വരണമെന്നും നദെല്ല പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച യു,എസ് പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ ഈ ആഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ തോതിലാണ് പ്രചരിച്ചത്.
വ്യാജ ഉള്ളടക്കം കണ്ടെത്തുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്ന റിയാലിറ്റി ഡിഫെന്‍ഡറാണ്, ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അനുചിതവും വ്യാജവുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രചരിക്കുന്നതായി കണ്ടെത്തിയത്. അതേസമയം ചില ചിത്രങ്ങള്‍ മെറ്റാ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചു. ഇവയില്‍ ചിലത് നീക്കം ചെയ്യപ്പെടുമ്പോഴേക്കും ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലേക്ക് വ്യാപിച്ചുവെന്ന് റിയാലിറ്റി ഡിഫന്‍ഡര്‍ വക്താവ് മേസണ്‍ അലന്‍ പറഞ്ഞു.